വിശപ്പറിഞ്ഞ് വിളമ്പുന്നവരെ വിഗ്രഹങ്ങളേക്കാൾ വിശ്വാസമാണ്”… പട്ടിണി മൂലം ഓരോ വർഷവും ഏകദേശം 9 ദശലക്ഷം ആളുകൾ ലോകത്ത് മരിക്കുന്നുവെന്നാണ് കണക്കുകള്‍..
ജീവിതത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ഭക്ഷണം. ഇത് നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകാനും വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്. ലോകമെമ്പാടുമുള്ള ഭക്ഷ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണാനും സുസ്ഥിരമായ ഭക്ഷണം ഉറപ്പാക്കാനും നാം കൈകോർക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ഈ വർഷത്തെ ലോക ഭക്ഷ്യ ദിനം എത്തിയിരിക്കുന്നു.
പട്ടിണി നിർമാർജ്ജനം ചെയ്യേണ്ടതിൻ്റെയും ആഗോള ഭക്ഷ്യ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതിൻ്റെയും അടിയന്തര ആവശ്യകതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്. പട്ടിണിയും അതുമായി ബന്ധപ്പെട്ട കാരണങ്ങളും മൂലം ഓരോ വർഷവും ഏകദേശം 9 ദശലക്ഷം ആളുകൾ ലോകത്ത് മരിക്കുന്നുവെന്നാണ് കണക്കുകള്‍. അതുകൊണ്ട് തന്നെ വിശപ്പിൻ്റെ വിലയറിയണമെന്നും നിരവധിപേര്‍ ഒരുനേരത്തെ ഭക്ഷണം ലഭിക്കുന്നുവെന്നും ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
മെച്ചപ്പെട്ട ഭക്ഷണത്തിനും മെച്ചപ്പെട്ട ഭാവിക്കും കൈകോർക്കാം’ എന്നതാണ് ഈ വർഷത്തെ ഭക്ഷ്യ ദിനത്തിൻ്റെ പ്രമേയം. എല്ലാ വർഷവും ഒക്ടോബർ 16 നാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നു. പട്ടിണി അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ ദിനം പ്രാധാന്യം നല്‍കുന്നു.
ഇന്നത്തെ ഭക്ഷണം നാളെയുടെ ആരോഗ്യം
വിശപ്പകറ്റാൻ വേണ്ടി മാത്രമാകരുത് ഭക്ഷണം കഴിക്കുന്നത്. പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ചാൽ മാത്രമെ പൂർണ ആരോഗ്യം കൈവരിക്കാൻ സാധിക്കൂ. ഇന്ന് ലോകത്തിൻ്റെ പലയിടങ്ങളിലും ഭക്ഷ്യദൗർലഭ്യവും പോഷകാഹാരക്കുറവും വലിയൊരു വെല്ലുവിളിയായി നിലനിൽക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാൽ ആരോഗ്യ പ്രശ്‌നങ്ങൾ കൂടുകയും മാരക രോഗങ്ങളിലേക്ക് വഴിവയ്‌ക്കുകയും ചെയ്യുന്നു.

- അന്നം ബ്രഹ്മം” – ഭക്ഷണം ദൈവത്തിന് തുല്യമാണ്.
- “ആരോഗ്യം സമ്പത്താണ്” – നല്ല ഭക്ഷണം ആരോഗ്യത്തെയും അതുവഴി സമ്പത്തിനെയും നിലനിർത്തുന്നു.
- “നിങ്ങളുടെ ഭക്ഷണം മരുന്നാക്കി മാറ്റുക, നിങ്ങൾക്ക് ഇനി മറ്റ് മരുന്നുകളുടെ ആവശ്യമില്ല” – ശരിയായ ആഹാരം രോഗങ്ങളെ അകറ്റി നിർത്തുന്നു.
- “ശരിയായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ വയറു നിറയ്ക്കുന്നതിനേക്കാൾ ശരീരത്തെയും മനസ്സിനെയും പോഷിപ്പിക്കുക എന്നതാണ്”
- “നന്നായി ഭക്ഷണം കഴിക്കുന്നത് ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നിങ്ങൾക്ക് കരുത്തു പകരുന്നു”.
- “നമ്മുടെ ഭക്ഷണമാണ് നമ്മുടെ ഭാവി ആരോഗ്യത്തെ നിർണയിക്കുന്നത്”.
- “അന്നം തന്ന കൈകളെ മറക്കരുത്, വിശപ്പിൻ്റെ വിലയറിയുക” – ഭക്ഷണത്തിൻ്റെ മഹത്വം തിരിച്ചറിയുക.