‘നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിന്’; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

0
123

നേമത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസിഡിപിഐ. മഞ്ചേശ്വരത്ത് തീരുമാനം എടുത്തിട്ടില്ലെന്നും SDPI സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ് ട്വന്റിഫോറിനോട് പറഞ്ഞു.

നേമത്ത് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവിടുത്തെ രാഷ്ട്രീയ സാഹചര്യം അതാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റുള്ളവരെ വിജയിപ്പിക്കുന്ന ഒരു പോളിസി കഴിഞ്ഞ തവണ ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സി പി അബ്ദുല്‍ ലത്തീഫ് ട്വന്റിഫോറിനോട് പറഞ്ഞു.

മങ്കട, വേങ്ങര മണ്ഡലങ്ങളില്‍ നിന്നുളള SDPIയുടെ പിന്മാറ്റത്തോടെ തുടങ്ങിയ ചര്‍ച്ച രാഷ്ട്രീയ വാക്‌പോരിലേക്ക് വഴിയൊരുക്കിയിരുന്നു. ആരോപണം മുഖ്യമന്ത്രി തളളിക്കളയുകയും ചെയ്തു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യം ആവര്‍ത്തിച്ചതോടെ മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനാകുന്ന കാഴ്ചയും കണ്ടു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യത്തിന് സിപിഐഎം ദേശിയ നേതൃത്വവും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

എസ്ഡിപിഐ പിന്തുണ പൂര്‍ണ്ണമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തള്ളിയിരുന്നില്ല. എല്ലാ മതത്തിലും പെട്ട യഥാര്‍ഥ വിശ്വാസികളുമായി എല്‍ഡിഎഫിന് സഖ്യമുണ്ട്, ഐക്യമുണ്ടെന്നും എന്നാല്‍, അത് എല്ലാ വര്‍ഗീയതയ്ക്കും എതിരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here