മലയാളി നഴ്സ് ബംഗളുരുവിലെ ആശുപത്രിയിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് പിതാവ്: പോസ്റ്റ്മോർട്ടത്തിന് തയാറാകാതെ അധികൃതർ

0
97

ബെംഗളൂരു: മലയാളി നഴ്സിനെ 2 വർഷമായി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരനെയാണ് മാറത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിലെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് മാറത്തഹള്ളി പൊലീസിൽ പരാതി നൽകി. അതുലിനെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

എന്നാൽ, പോസ്റ്റ്മോർട്ടം നടത്താൻ തയാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലൻസ് വിട്ടു നൽകിയില്ലെന്നും പിതാവ് ആരോപിച്ചു. സംസ്കാരം നാട്ടിൽ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരൻ: എസ്.ആരോമൽ.

മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കർണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്കറിയ, ജന.സെക്രട്ടറി ജിജോ മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here