കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ കേസിൽ ഒറ്റപ്പാലം സ്വദേശിയായ ഷറഫലിയും സുഹൃമാണ് അറസ്റ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു സംഭവം. ഫെബ്രുവരി മാസത്തിലായിരുന്നു ഷറഫലിയെ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടി പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയ്ക്ക് വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കിയതോടെ ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറുകയും ഫോണ്‍വിളി പതിവാകുകയും ചെയ്തു. പെണ്‍കുട്ടിയോട് പ്രണയം നടിച്ച ഇയാള്‍ പിന്നീട് പലസ്ഥലങ്ങളിലും പെണ്‍കുട്ടിയോടൊപ്പം കറങ്ങി നടന്നു. ഇതിനിടെ രണ്ടു തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തുകയും ചെയ്തു.
പിന്നീടിത് പെണ്‍കുട്ടിയ്ക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇയാളുടെ ശല്യം സഹിക്ക വയ്യാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസിൽ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീട്ടുകാരെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.