താമര തണ്ടിൽ നിന്നും വെജ്’ പട്ടുവസ്ത്രം.

0
48

നിരവധി തുണിത്തരങ്ങൾ ലഭ്യമാണെങ്കിലും വിശേഷദിവസങ്ങളിൽ താരമാകുന്നത് പട്ടുവസ്ത്രങ്ങളാണ്. ആയിരക്കണക്കിന് പട്ടുനൂൽ പുഴുക്കളെ കൊന്നാണ് ഒരു സാരി നിർമിക്കുന്നത്. പട്ടുനൂൽ പുഴു അതിന്റെ കൊക്കൂൺ ഉണ്ടാക്കാനായി ശ്രവിക്കുന്ന ദ്രവം കട്ടിയായി ഉണ്ടാവുന്നതാണ് പട്ടുനൂൽ. ഒരു സാരി നിർമാണത്തിന് വലിയ പ്രയത്നം ഉള്ളതുകൊണ്ടാണ് പട്ടുവസ്ത്രങ്ങൾക്ക് ലക്ഷങ്ങൾ കൊടുക്കേണ്ടി വരുന്നത്. പട്ടുനൂല്‍ പുഴുവിൽ നിന്നും ഉണ്ടാകുന്ന പട്ടിനെ നോൺ വെജിറ്റേറിയൻ പട്ട് എന്നാണ് ഇപ്പോൾ വിളിക്കുന്നത്. അപ്പോൾ വെജിറ്റേറിയൻ പട്ട് എന്താണ്?…

താമര ഇലകളുടെ തണ്ടിൽ നിന്നും ലഭിക്കുന്ന നൂൽകൊണ്ട് നിർമിക്കുന്നതാണ് വെജിറ്റേറിയൻ പട്ട്. താമരനൂൽ 40% ത്തോളം സെല്ലുലോസും ബാക്കി ഹെമീസെല്ലുലോസും സസ്യകാഠിന്യ വസ്തുവായ ലിഗ്നിനും ആണ്, പ്രോട്ടീൻ ഇല്ല. താമര തണ്ടുകൾ പൊട്ടിച്ച് വലിക്കുമ്പോൾ പൊട്ടിച്ച അഗ്രങ്ങളിൽ നിന്നും നീണ്ടുവരുന്ന നേർത്ത നൂലുകൾ കാണാം. വളരെനേർത്ത ഈ നൂലുകളെ താമരനൂലുകൾ എന്നാണ് വിളിക്കുക. ഈ നേർത്ത നൂലുകളെ കൂട്ടിച്ചേർത്ത് പിരിച്ചെടുത്ത് ഉണ്ടാക്കുന്ന അൽപം കട്ടിയേറിയ നൂലുകളാണ് പട്ട് വസ്ത്രങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഒരു തുണി നെയ്കാരന് ആവശ്യമായ നൂൽ ഉണ്ടാക്കാൻ ഏകദേശം 25 പേർ വേണ്ടിവരും. താമരപട്ട് ഉണ്ടാക്കിയെടുക്കാൻ കഠിനാധ്വാനവും സമയവും ആവശ്യമാണ്….

കേവലം ഒരു മീറ്റർ വേഗൻ പട്ടിനു 4000 രൂപയ്ക്ക് അടുത്താണ് വില. പ്രസിദ്ധ ഫാഷൻ ബ്രാൻഡായ ലോറോ പിയാന ഈ വേഗൻവേഗൻ പട്ട് കൊണ്ടുള്ള ജാക്കറ്റ് 5600 ഡോളറിന് ആണ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ളത് ( ഏകദേശം 5 ലക്ഷം രൂപ)
താമരത്തണ്ടിൽ നിന്ന് നിർമിച്ച വസ്ത്രങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വലിയ ഡിമാൻഡാണ്. ഇത് താമര കൃഷിയിലും തുണി വ്യവസായത്തിലും പുതിയ സാധ്യതകൾ തുറന്നിട്ടുണ്ട്.

വിയറ്റ്നാമിലും മ്യാന്മറിലും കംബോഡിയയിലും മറ്റുമാണ് താമരയിൽ നിന്നുള്ള പട്ട് ഉൽപാദനം ഇപ്പോൾ നിലവിലുള്ളത്. ഇന്ത്യയിൽ മണിപ്പൂരിലും അടുത്ത കാലത്ത് ഒരു വിദ്യാർഥി ആരംഭിച്ചിട്ടുണ്ട്. ബിജിയശാന്തി ടോങ്‌ബ്രാംഎന്ന 27കാരി ലോക്‌ടാക് തടാകത്തിൽ നിന്ന് ശേഖരിക്കുന്ന താമരത്തണ്ടുകളിൽ നിന്ന് പട്ട് നാരുകളുണ്ടാക്കുകയുംഈ നൂൽ ഉപയോഗിച്ച് ഷാളുകൾ, നെക്ക്ടൈകൾ, മറ്റ് വസ്ത്രങ്ങൾ നെയ്യുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി മോദി
തന്റെ മൻ കി ബാത് റേഡിയോ പരിപാടിയിൽ ബിജിയശാന്തിയുടെ ഈ നൂതന ആശയങ്ങളെ പ്രശംസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here