ബൊഗോട്ട : കൊളംബിയയില്‍ അവധിയാഘോഷത്തിനിടെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അമേരിക്കൻ നടനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ആക്ടിവിസ്റ്റ് കൂടിയായ ഏഷ്യൻ വംശജൻ ടൂ ഗര്‍ ഷിയോംഗ് (50) ആണ് കൊല്ലപ്പെട്ടത്. നവംബര്‍ 29നാണ് ടൂ കൊളംബിയയിലെ മെഡലിൻ നഗരത്തിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു യുവതിയെ ടൂ ഇക്കഴിഞ്ഞ ഞായറാഴ്ച ഇവിടെ വച്ച് കണ്ടുമുട്ടിയിരുന്നു. ഇതിന് പിന്നാലെ അജ്ഞാത സംഘം ടൂവിനെ തട്ടിക്കൊണ്ടുപോയി കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് 2,000 ഡോളര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കുന്നതിന് മുമ്ബ് സംഘം ടൂവിനെ വധിക്കുകയായിരുന്നു. ലാ കോര്‍കോവാഡോ മലയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടൂവിന്റെ സുഹൃത്തെന്ന് കരുതുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.