ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ നാഗേഷ് കുക്കുനൂറിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായിക. തെലുങ്കിനൊപ്പം മലയാളം, തമിഴ് ഭാഷകളിലുമെത്തുന്ന ചിത്രത്തിന്‍റെ പേര് ‘ഗുഡ് ലക്ക് സഖി’ എന്നാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കീര്‍ത്തു സുരേഷ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. നിര്‍മ്മാണം സുധീര്‍ ചന്ദ്ര പാദിരി. തമിഴ് ചിത്രം പെന്‍ഗ്വിന്‍ ആണ് കീര്‍ത്തിയുടെ അവസാനമെത്തിയ റിലീസ്. ആമസോണ്‍ പ്രൈം ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ചിത്രം.