അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കും; എ. കെ. ശശീന്ദ്രന്‍

0
99

തിരുവനന്തപുരം : കൊവിഡിനെ തുടർന്ന് നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂർണമായും സര്‍വീസുകള്‍ നടത്തുക.

യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.യാത്രാ പാസ് കരുതണം. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. യാത്രയ്ക്ക് മുന്‍പ് ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. മതിയായ യാത്രക്കാര്‍ ഇല്ലെങ്കില്‍ സര്‍വീസ് റദ്ദ് ചെയ്യുകയോ, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ യാത്രാനുമതി നിഷേധിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here