കേരളത്തില്‍ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറിലേക്ക്.

0
72

തൃശൂര്‍: പ്രാദേശിക ജൈവവൈവിദ്ധ്യം ഉറപ്പാക്കി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഒരുക്കിയ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറില്‍ എത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ റിപ്പോര്‍ട്ട് അവതരണം നടത്തും. തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നൂറുദിന കര്‍മപരിപാടിയില്‍ 2023 മേയ് മാസത്തോടെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കറായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉള്‍പ്പെടെ സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് വിസ്തൃതി ലക്ഷ്യവും കടന്ന് 779 ഏക്കറായി വര്‍ദ്ധിച്ചു കഴിഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പിലാക്കുന്ന വനസമേതം പച്ചത്തുരുത്തുകള്‍ ഈ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.

ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ സ്വാഗതം ആശംസിക്കും. ചെയര്‍മാന്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍സ് എം. കൃഷ്ണദാസ്, നവകേരളം കര്‍മപദ്ധതി തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ദിദിക സി., കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി. നഫീസ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ആര്‍. രവി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി. സുരേന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാര്‍, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി. എം.കെ. ഉഷ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എസ്.എസ്., തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടല്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി. വില്‍സണ്‍, അടാട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്ബര്‍ ഹരിഷ് വി.ജി., പുറനാട്ടുകര എസ്.ആര്‍.കെ.ജി.വി.എം എച്ച്‌.എസ്.എസ് പ്രിന്‍സിപ്പല്‍ സുനിത നായര്‍ തുടങ്ങി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here