വീട്ടില്‍ പാക് പതാക ഉയര്‍ത്തി, അച്ഛനും മകനും അറസ്റ്റില്‍;

0
57

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വീട്ടുടമ റയീസ് (45), മകന്‍ സല്‍മാന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹത്തിന് കേസെടുത്തു. ഭഗത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധന്‍പൂര്‍ അലിഗഞ്ചിലാണ് സംഭവം.

റയീസിന്റെ വീടിന് മുകളില്‍ പാക് പതാക സ്ഥാപിച്ചതിന്റെ വീഡിയോ ആരോ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇത് പിന്നാലെ വൈറലായി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി. വീടിന്റെ മേല്‍ക്കൂരയില്‍ പാക് പതാക പാറുന്നതിന്റെ വീഡിയോ പകര്‍ത്തിയ ശേഷം ഇവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസും മറ്റ് ഏജന്‍സികളും അച്ഛനെയും മകനെയും ചോദ്യം ചെയ്തുവരികയാണ്.

കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്എസ്പി ഹേംരാജ് മീണ സ്ഥിരീകരിച്ചു.വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here