വാഷിംഗ്ടണ്‍: നാസയിലെ ബഹിരാകാശ യാത്രികരായ ഡഗ് ഹർലിയും ബോബ് ബെഹ്ന്നും ദൗത്യം പൂർത്തിയാക്കി തിരികെയെത്തി. മെക്സിക്കോ ഉൾക്കടലിലാണ് ബഹിരാകാശ യാത്രികരേയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പതിച്ചത്.
നാസയുടെ ആദ്യത്തെ സ്വകാര്യ ദൗത്യമാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ കാപ്സ്യൂൾ. മനുഷ്യരെ വഹിച്ചുള്ള നാസയുടെ സ്പേസ് എക്സിന്റെ ഫാൽക്കണ്‍ 9 റോക്കറ്റ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് മാർച്ച് 31നാണ് യാത്ര തിരിച്ചത്.
“2011ന് ശേഷം അമേരിക്കയുടെ ആദ്യ വലിയ ബഹിരാകാശ ദൗത്യമാണിത്. ഇത് അഭിമാന നിമിഷമാണ്. ഡ്രാഗണ്‍ എൻഡോവറിനെ പ്രതിനിധീകരിച്ച നാസയ്ക്കും സ്പേസ് എക്സിനും അഭിനന്ദനങ്ങൾ.” – ഹർലി പ്രതികരിച്ചു.