പന്ത് കൈ കൊണ്ട് തട്ടിയകറ്റിയതിനാണ് ബാംഗ്ലാദേശ് ബാറ്ററെ പുറത്താക്കിയത്. കൈ കൊണ്ട് പന്ത് തട്ടിയകറ്റിയ താരത്തെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിനാണ് അമ്പയർമാർ പുറത്താക്കിയത്. ഇത്തരത്തിൽ വിക്കറ്റ് നഷ്ടപ്പെടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററാണ് മുഷ്ഫിക്കുർ റഹീം. റഹീം പുറത്തായതോടെ ആതിഥേയരായ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകരുകയും ചെയ്തു.
മിർപൂർ ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് വിചിത്രമായി വിക്കറ്റ് വീഴ്ചയിലൂടെ റഹീം പുറത്താകുന്നത്. കീവിസിന്റെ ബോളിങ് ആക്രമണത്തിൽ തകർന്ന ബംഗ്ലാദേശിനെ റഹീമും ഷാഹദത്ത് ഹൊസൈനും ചേർന്നാണ് കരകയറ്റിയത്. എന്നാൽ കൈയിൽ ജെമിസൺ എറിഞ്ഞ പന്ത് പ്രതിരോധിച്ച റഹീം പന്ത് തിരികെ സ്റ്റമ്പിൽ കൊള്ളാതിരിക്കാനാണ് വേണ്ടിയാണ് കൈ കൊണ്ട് തട്ടിയത്. എന്നാൽ അതിനെതിരെ കിവീസ് താരങ്ങൾ അപ്പീൽ ചെയ്തു. തുടർന്ന് അമ്പയർമാർ കൂടിയാലോചന നടത്തിയതിന് ശേഷം ടിവി അമ്പയർ വിക്കറ്റ് വിധിക്കുകയായിരുന്നു. ഒരു പന്ത് എറിഞ്ഞതിന് ശേഷം ബാറ്റോ കൈയ്യോ ഉപയോഗിച്ച് ബാറ്റർ വീണ്ടും തട്ടിയാൽ അത് ഫീൽഡിങ് തടസ്സമായി കണക്കാക്കണമെന്നാണ് ഐസിസി നിയമം.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് സന്ദർശകർക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റഹീമിന്റെയും ഹൊസൈന്റുയം പ്രതിരോധിത്തിനുപരി മറ്റൊരു പ്രകടനം ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ ബാറ്റിങ് ലൈനപ്പിൽ നിന്നുമുണ്ടായില്ല. വിചിത്രമായി റഹീമും പുറത്തായതോടെ ബംഗ്ലാദേശ് ഇന്നിങ്സിന് വീണ്ടും തിരിച്ചടിയാകുകയായിരുന്നു. നിലവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിലാണ് ബംഗ്ലദേശ്. ന്യൂസിലാൻഡിനായി മിച്ചെൽ സാന്റ്നെറും ഗ്ലെൻ ഫിലിപ്പ്സും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അജാസ് പട്ടേലാണ് ബാക്കി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റിൽ 150 റൺസിന് കിവീസിനെ ബംഗ്ലാദേശ് തോൽപ്പിച്ചത്.