തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറില്ല എന്ന് ഉറച്ച് നില്‍ക്കുകയാണ് ഇടതുപക്ഷം. അത്തരം സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തി. കേന്ദ്ര ഏജന്‍സികളുടെ ഇരട്ടത്താപ്പിനും കടന്നു കയറ്റത്തിനുമെതിരേ പ്രക്ഷോഭത്തിനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്നും സിപിഎം സെക്രട്ടേറിയറ്റില്‍ അഭിപ്രായപ്പെട്ടു. കോടിയേരിയുടെ രാജിക്കായി പാര്‍ട്ടിക്ക് പുറത്തുള്ള സമ്മര്‍ദ്ദങ്ങളെ സിപിഎം അവഗണിക്കും. അത്തരം ആവശ്യങ്ങള്‍ സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. കോടിയേരിയുടേയും ബിനീഷ് കോടിയേരിയുടേയും കാര്യത്തില്‍ നിലപാടില്‍ സിപിഎം ഉറച്ചു നില്‍ക്കാനും തീരുമാനമായി.