തിരുവനന്തപുരം: 2024ലെ പൊതു അവധി ദിവസങ്ങൾ അംഗീകരിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 26 ദിവസമാണ് പൊതു അവധി ദിനങ്ങൾ കിട്ടുന്നത്. ഇതിൽ തന്നെ നാല് പ്രധാനപ്പെട്ട അവധികളാകട്ടെ ഞായറാഴ്ച ദിവസമാണ് ലഭിക്കുന്നത്. ചിലത് രണ്ടാം ശനിയാഴ്ചയും. വിശദമായി അറിയാം.
ജനുവരി 2: മന്നം ജയന്തി
ജനുവരി 26: റിപബ്ലിക്ക് oദിനം
മാര്‍ച്ച് 8 : ശിവരാത്രി
മാര്‍ച്ച് 28 :പെസഹാ വ്യാഴം
മാര്‍ച്ച് 29: ദുഃഖ വെള്ളി
മാര്‍ച്ച് 31:ഈസ്റ്റര്‍
ഏപ്രില്‍ 10: റംസാന്‍
ഏപ്രില്‍ 14: വിഷു
മെയ് 1: തൊഴിലാളി ദിനം
ജൂണ്‍ 17: ബക്രിദ്
ജൂലൈ 16: മുഹ്‌റം
ഓഗസ്റ്റ് 3: കര്‍ക്കിടക വാവ്
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 26: ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28: അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 14: ഒന്നാം ഓണം
സെപ്റ്റംബർ 15: തിരുവോണം
സെപ്റ്റംബർ 16: മൂന്നാം ഓണം
സെപ്റ്റംബർ 17: നാലാം ഓണം
സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി
ഒക്ടോബര്‍ 12: മഹാനവമി
ഒക്ടോബര്‍ 13: വിജയദശമി
ഒക്ടോബര്‍ 31: ദീപാവലി
ഡിസംബര്‍ 25: ക്രിസ്തുമസ്
നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ ജയന്തി , ഓഗസ്റ്റ് 19 ആവണി അവിട്ടം, സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി .