ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍;

0
81

മുന്‍ മുഖ്യമന്ത്രി(former CM) ഉമ്മന്‍ചാണ്ടിയെ (Oommen chandy)വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു( hospitalised). വൈറല്‍ ന്യൂമോണിയയെ (Viral pneumonia) തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് (Chandy Oommen) ഫെയ്‌സ്ബുക്കിലൂടെ ആശുപത്രിയിലായ വിവരം അറിയിച്ചത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ബെംഗളൂരു സംപംഗി രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. നേരത്തെ, ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരന്‍ അലക്‌സ് വി ചാണ്ടി രംഗത്തെത്തിയിരുന്നു. ഇക്കാര്യമുന്നയിച്ച് അദ്ദേഹം  മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here