ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഷോളവന്ദന്‍ എംഎല്‍എ കെ. മാണിക്യത്തിനാണ് രോഗം ബാധിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച എംഎല്‍എമാരുടെ എണ്ണം 26 ആയി. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.