നടന്‍ റാണ ദഗുബതിയുടെ വിവാഹ ചിത്രം പങ്കുവെച്ച് നടിയും റാണയുടെ ബന്ധു നാഗചൈതന്യയുടെ ഭാര്യയുമായ സാമന്ത റൂത്ത് പ്രഭു.ഹൈദരാബാദില്‍ വച്ചുനടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളായ 30 പേര്‍ മാത്രമാണ് പങ്കെടുത്തത്. ബിസിനസുകാരിയായ മിഹീകയാണ് റാണയുടെ ഭാര്യ.
വിവാഹത്തില്‍ നാഗചൈതന്യ, സാമന്ത, രാം ചരണ്‍, വെങ്കടേഷ് ദഗുബതി തുടങ്ങിയവരെല്ലാം പങ്കെടുത്തു. റാണയ്ക്ക് ആശംസയുമായി ബന്ധുക്കള്‍ക്ക് പുറമെ സുഹൃത്ത് രാംചരണും ഭാര്യ ഉപാസനയുമെത്തി.