കോയമ്പത്തൂരിലെ മൃഗശാലയിലെ അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങള്‍; വൈറലായി ചിത്രങ്ങള്‍

0
145

കോയമ്പത്തൂരിലെ വിഒസി പാര്‍ക്ക് മൃഗശാലയില്‍ അണലി പ്രസവിച്ചു. 33 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്കാണ് അണലി ജന്മം നൽകിയത്. മുഴുവന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയും വനം അധികൃതര്‍ക്ക് കൈമാറിയതായി മൃഗശാലയിലെ ഡയറക്ടര്‍ ശെന്തില്‍നാഥന്‍ അറിയിച്ചു.

ജൂണിലാണ് കോയമ്പത്തൂരിലെ കോവില്‍മേട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്ന് ഗര്‍ഭിണിയായ അണലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ മൃഗശാലയില്‍ എത്തിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here