കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ്) ഗ്രൂപ്പ് കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് ഡിസംബർ 2019 പരീക്ഷക്ക് ഫീസ് അടക്കാത്തവർക്ക് ജനുവരി അഞ്ചു മുതൽ എട്ടുവരെ www.lbscentre.kerala.gov.in ലെ കെജിടിഇ 2020 ലിങ്കിലൂടെ ഓൺലൈനായി ഫീസ് അടയ്ക്കാം.
സ്വീകാര്യമായ പരീക്ഷ സമയവും തിയതിയും തിരഞ്ഞെടുക്കാം. ഇംഗ്ലീഷ് ലോവർ പരീക്ഷ എഴുതുവാൻ സാധിക്കാത്തവർ എൽ.ബി.എസ് സെന്ററിലെ പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.