തൃശ്ശൂർ കൊടകരയിൽ (Thrissur Kodakara) ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് (Bus) അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്നു പുലർച്ചെ നാലുമണിയോടു കൂടിയാണ് അപകടം നടന്നത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി (Hospitals) ചികിത്സയിലാണ്. അതേസമയം ഗുരുതരമായി പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.