‘നല്ല നിലാവുള്ള രാത്രി’ ട്രെയ്‌ലർ

0
87

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും (Sandra Thomas) വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ച് നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ (Nalla Nilavulla Raathri) സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

മെയ് രണ്ടാം പകുതിയിൽ ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തിയേറ്ററുകളിൽ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here