ഹാന്‍ ഷെങ്‌ ചൈനീസ്‌ 
വൈസ്‌ പ്രസിഡന്റ്‌

0
58

ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കുക എന്ന പാര്‍ടിയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാന്‍ ശക്തമായ നേതൃത്വത്തെ തെരഞ്ഞെടുത്ത് ചൈനീസ് പാര്‍ലമെന്റ്.

ഷി ജിന്‍പിങ്ങിനെ മൂന്നാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുത്ത വെള്ളിയാഴ്ച ചേര്‍ന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് യോഗം മുന്‍ ഉപപ്രധാനമന്ത്രി ഹാന്‍ ഷെങ്ങിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സ്റ്റേറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍കൂടിയായ പ്രധാനമന്ത്രി ലി കെക്യാങ്ങിന്റെ കാലാവധിയും അവസാനിച്ചു. പകരം പ്രധാനമന്ത്രിയെയും ഈ സമ്മേളനത്തില്‍ത്തന്നെ തെരഞ്ഞെടുക്കും.

സാങ്കേതികരംഗത്തെ മികവ് തുടരാന്‍ പുതിയ ശാസ്ത്ര സാങ്കേതിക കമീഷന്‍ രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു. ഹൈടെക് രംഗത്ത് അമേരിക്കയുമായി നിലനില്‍ക്കുന്ന കിടമത്സരത്തിനായി കൂടുതല്‍ സജ്ജമാകാനാണ് ഒരുങ്ങുന്നത്.

ഈ വര്‍ഷം രാജ്യത്തിന്റെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനും തീരുമാനമായി. സ്വകാര്യ കമ്ബനികള്‍ക്കുള്‍പ്പെടെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കാനും വ്യാഴാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഫിനാന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here