കണ്ണൂർ: ഭർത്താവിന്റെ പുതിയ കാറും സഹോദരിയുടെ 15 പവൻ ആഭരണങ്ങളുമായി കാമുകനൊപ്പം നാടുവിട്ട് യുവതി. കണ്ണൂർ ചെങ്ങളായി സ്വദേശിയായ റിസ്വാന എന്ന 27 കാരിയായ 24 കാരനൊപ്പം പോയത്. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ട് കുട്ടികളുമുണ്ട്
പെരുവളത്ത്പറമ്പ് സ്വദേശിയും ബസ് ജീവനക്കാരനുമായ റമീസിനൊപ്പമാണ് യുവതി പോയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ഭർത്താവിന്റെ എ ടി എം കാർഡും ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്നു. രാത്രി കാർഡ് ഉപയോഗിച്ച് ഇവർ പൈസ പിൻവലിച്ചു. ഇത് സംബന്ധിച്ച് ഫോണിലേക്ക് മെസേജ് ലഭിച്ചപ്പോൾ ഭയന്ന ഭർത്താവ് ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ഇദ്ദേഹം വീട്ടുകാരെ വിളിച്ച് പറഞ്ഞു. കുടുംബാംഗങ്ങൾ മുറിയിൽ പോയി നോക്കിയപ്പോൾ റിസ്വാന അവിടെ ഉണ്ടായിരുന്നില്ല. രണ്ട് മക്കളേയും മുറിയിൽ ഉറക്കി കിടത്തിയായിരുന്നു റിസ്വാന വീട് വിട്ടത്.
റമീസുമായി നേരത്തേ തന്നെ റിസ്വാനയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇവർ റമീസിനൊപ്പം നേരത്തേയും പോയിട്ടുണ്ട്. അന്ന് ഭർത്താവ് വിദേശത്ത് നിന്നെത്തി യുവതിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. തുടർന്ന് ജോലി ആവശ്യത്തിനായി ഇയാൾ വിദേശത്തേക്ക് മടങ്ങി പോയി. ഭാര്യയേയും മക്കളേയും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ ഇയാൾ നടത്തിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ യുവതി വീണ്ടും പോയത്.
യുവാവിന്റെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയും കാമുകനും നിലവിൽ കാസർഗോഡ് ഉണ്ടെന്നാണ് വിവരം. ഇവർ കാസർഗോഡ് വെച്ചാണ് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചത്. മാത്രമല്ല സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലും കാസർഗോഡ് തന്നെയാണ് ഇരുവരും ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.