ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേള പാചകത്തിൽനിന്നും ഒഴിയുന്നതായി പഴയിടം മോഹനൻ നമ്പൂതിരി.

0
74

കോട്ടയം• കലോത്സവ ഊട്ടുപുരയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം നടക്കുന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേള പാചകത്തിൽനിന്നും ഒഴിയുന്നതായി പഴയിടം മോഹനൻ നമ്പൂതിരി. ജനുവരി 26 മുതൽ 31 വരെ തൃശൂരിൽ നടക്കുന്ന ദക്ഷിണേഷ്യൻ ശാസ്ത്രമേളയുടെ ഭക്ഷണത്തിന്റെ ചുമതല ഏറ്റിരുന്നതാണ്. എന്നാൽ ഈ വിവാദത്തിന്റെ പേരിൽ അത് വേണ്ടെന്നു വച്ചു. ഇനി ടെൻഡർ എടുത്തുള്ള പരിപാടികളിൽനിന്ന് മാറി നിൽക്കുകയാണ്. തൃശൂരില്‍ നടക്കുന്ന മേളയുടെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ കലോത്സവത്തിന്റെ ഊട്ടുപുരയിൽ ഇതുവരെയില്ലാത്ത രീതിയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരെയും അകത്തേക്ക് കടത്തിയിരുന്നില്ല. ഇങ്ങനെ മുൻപ് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഭയം ഉണ്ട്. അതുകൊണ്ടാണ് ഇതുമായി മുന്നോട്ടു പോകുന്നില്ലെന്നു പറഞ്ഞത്. അതിനാലാണ് ഇനി ടെൻഡറുകൾ എടുക്കാനില്ലെന്നും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here