അവസരങ്ങള്‍ കളഞ്ഞു കുളിച്ച് ബെല്‍ജിയം പുറത്ത്,

0
79

ക്രോയേഷ്യക്കെതിരെ ഗോളെന്നുറപ്പിച്ച അരഡ‍സന്‍ അവസരങ്ങള്‍ കളഞ്ഞു കുളിച്ച ബെല്‍ജിയം ഗോള്‍രഹിത സമനില വഴങ്ങി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്‍റുമായി ക്രോയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അവസാന മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മൊറോക്കോ ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. കാനഡ നേരത്തെ പുറത്തായിരുന്നു. തോല്‍വിയോടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്‍റെ സുവര്‍ണതലമുറ കൂടിയാണ് ലോക ഫുട്ബോള്‍ വേദിയില്‍ നിന്ന് വിടപറയുന്നത്.

ബെല്‍ജിയം മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാകുവിന് ഗോളിലേക്ക് രണ്ടാം പകുതിയില്‍ മാത്രം മൂന്ന് തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. ഒരു തവണ പോസ്റ്റ് വില്ലനായപ്പോള്‍ രണ്ട് തവണ ലുക്കാവിന്‍റെ ഷോട്ട് പുറത്തേക്ക് പോയി. 61ാം മിനിറ്റിലാണ് ലുക്കാക്കുവിന്‍റെ ക്ലോസ് റേഞ്ചില്‍ ഗോളെന്നുറച്ച ലുക്കാക്കുവിന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത്. ഒരു മിനിറ്റിനകം ഗോളി പോലും ഇല്ലാതെ പോസ്റ്റില്‍ ലഭിച്ച തുറന്ന അവസരം പോസ്റ്റിലേക്ക് ഹെഡ് ചെയ്തിടാന്‍ ലുക്കാവുിനായില്ല. ലുക്കാകുവിന്‍റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

മറ്റൊരു പോരാട്ടത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തി. നാലാം മിനിറ്റില്‍ ഹാകിം സിയെച്ചിന്‍റെ ഗോളില്‍ മുന്നിലെത്തിയ മൊറോക്കോ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസ്യരിയുടെ ഗോളില്‍ ലീ‍ഡുയര്‍ത്തി. 40-ാം മിനിറ്റില്‍ മൊറോക്കോയുടെ നയിഫ് അഗ്വേര്‍ഡിന്‍റെ സെല്‍ഫ് ഗോളില്‍ കാനഡ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതെ മൊറോക്കോ കാനഡയെ പിടിച്ചു കെട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here