സര്‍വേയില്‍ പങ്കെടുത്തവരില്‍ 66 ശതമാനത്തിലധികം പേര്‍ക്ക് ഉറക്കക്കുറവുള്ളതായി കണ്ടെത്താനായി.
കൊറോണ വ്യാപനം കാരണം മാസങ്ങളോളം വീടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വന്നത് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ്. ഇത് അവരെ മാനസികമായി ബാധിച്ചതായി പഠന ഫലം. ഐസൊലേഷൻ മാസങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളും കഷ്ടപ്പാടുകളും ഉറക്കക്കുറവും അനുബഹ്വിക്കേണ്ടി വന്നു.
ഇവരിൽ ഉത്കണ്ഠയും വിഷാദവും കൂടുതല്‍ അനുഭവിച്ചതായാണ് പഠനം. ഹോട്ട്കിസ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകരും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനത്തിന്റെ വിശദ വിവരം ഫ്രോണ്ടിയേഴ്‌സിന്‍ ഗ്ലോബല്‍ വിമന്‍സ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്..
മാര്‍ച്ച് 23 നും ജൂണ്‍ 7 നും ഇടയില്‍ 573 കാനഡക്കാര്‍ക്കിടയില്‍ (112 പുരുഷന്മാരും 459 സ്ത്രീകളും, ശരാശരി 25.9 വയസ് പ്രായമുള്ളവര്‍) നടത്തിയ ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകള്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ 66 ശതമാനത്തിലധികം പേര്‍ക്ക്ഉ റക്കക്കുറവുള്ളതായി കണ്ടെത്താനായി.
39 ശതമാനത്തിലധികം പേര്‍ക്ക കൊറോണക്കാലത്ത് ഉറക്കമില്ലായ്മയുടെ വര്‍ധിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. എല്ലാവരിലും തന്നെ ഉത്കണ്ഠയും മാനസികസമ്മര്‍ദവും കൂടുതലായി.
Content Highlights: COVID-19 Isolation Affecting Women more than men.