ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ചെറുവണ്ണൂരിൽ അമാന ടയോട്ട ഷോറൂമിന് സമീപമുള്ള ആക്രിക്കടയിൽ രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല.30 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുന്നു.
തീപിടുത്തം നടക്കുന്ന ഗോഡൗണിന് എതിരെ 10 മീറ്റർ വ്യത്യാസത്തിൽ ഗ്യാസ് ഫില്ലിങ് സ്റ്റേഷൻ ഉണ്ട്. കൂടാതെ 50 മീറ്റർ ദൂരത്തു എൽപിജി പാചക ഗ്യാസ് ഗോഡൗൺ ഉണ്ട്. കാര്‍ ഷോറൂമിനോട് ചേര്‍ന്ന കടയ്ക്കാണ് തീ പിടിച്ചത്. ഷോറൂമില്‍നിന്ന് കാറുകള്‍ നീക്കുകയാണ്. തീ നിയന്ത്രണവിധേയമെന്ന് അധികൃതർ പറയുന്നു.
തീപിടുത്തമുണ്ടായ ആക്രിക്കടയില്‍ നിന്നും സമീപത്തെ വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. വ്യാവസായിക മേഖലയായതിനാൽ തൊട്ടടുത്ത് വീടുകളൊന്നുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.