സ്വപ്ന സുരേഷിന്റെ ഫോൺ വിളി പട്ടികയിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറും

0
88

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോൺ വിളി പട്ടികയിൽ പൊലീസിലെ ഒരു അസിസ്റ്റന്റ് കമ്മിഷണറുടെയും ഫ്ലാറ്റ് നിർമാതാവിന്റേയും കോളും ഒരു എഡിജിപിയുടെ എസ്എംഎസ് സന്ദേശവും 2 മാധ്യമ പ്രവർത്തകരുടെ നമ്പറും ഉണ്ട്. . നഗരത്തിൽ ജോലി ചെയ്യുന്ന ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് 26ന് ഉച്ചയ്ക്ക് ഒന്നിനു സ്വപ്നയെ അങ്ങോട്ടു വിളിച്ചു സംസാരിച്ചത്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ കഴിഞ്ഞ ഒരു മാസത്തിനിടെ സ്വപ്നയ്ക്ക് ഒരു എസ്എംഎസ് അയച്ചിട്ടുണ്ട്. നഗരത്തിലെ പ്രമുഖ ഫ്ലാറ്റ് നിർമാതാവ് സ്വപ്നയുടെ ഫോണിലേക്കും തിരിച്ചും വിളിച്ചിട്ടുണ്ട്.

നയതന്ത്ര ബാഗേജിൽ സ്വർണമെത്തിയ ജൂലൈ 3നു മാത്രം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണിൽ ബന്ധപ്പെട്ടതു 16 പ്രാവശ്യം. 14 പ്രാവശ്യവും അറ്റാഷെ സ്വപ്നയെ വിളിക്കുകയായിരുന്നു.
മന്ത്രി കെ.ടി.ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് നാസറുമായും സ്വപ്നയും കേസിലെ ഒന്നാം പ്രതി സരിത്തും ബന്ധപ്പെട്ടിരുന്നു. ജലീലിന്റെ 94478 96600 നമ്പറിൽ നിന്നു സ്വപ്നയുടെ 90725 51105 എന്ന നമ്പറിലേക്കു ജൂണിൽ 9 പ്രാവശ്യം വിളിച്ചു. ഒരു പ്രാവശ്യം സ്വപ്ന തിരിച്ചും. ജലീലിന് സ്വപ്ന ഒരു എസ്എംഎസ് അയച്ചിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ 95262 74534 എന്ന നമ്പറിലേക്കാണു ജലീലിന്റെ സ്റ്റാഫ് അംഗം നാസർ 98476 19030 എന്ന നമ്പറിൽ നിന്നു വിളിച്ചത്. ജൂൺ 23, 24, ജൂലൈ 3 തീയതികളിലാണു സരിത്തുമായി നാസർ സംസാരിച്ചത്. ഈ ദിവസങ്ങളിൽ പ്രതികൾക്കായി സ്വർണമെത്തിയെന്നാണു കസ്റ്റംസിനു ലഭിച്ച വിവരം. ശിവശങ്കർ 98477 97000 എന്ന നമ്പറിൽ നിന്നു സ്വപ്നയും സരിത്തുമായി ഒരു മാസത്തിനിടെ 14 പ്രാവശ്യം സംസാരിച്ചു. രാത്രി വൈകിയും ഇവർ ഫോണിൽ സംസാരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here