ബുലന്ദ്ഷർ: യുപിയിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ടു കുറ്റവാളികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കി. ഷാനവാസ് ഖുറേഷി, വിനോദ് എന്നിവരെയാണു പോലീസ് പിടികൂടിയത്. കൊലപാതകവും കവർച്ചയുമുൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണിവർ.
ബുലന്ദ്ഷഹറിലെ സയന മേഖലയിൽ നിന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്. ഏറ്റുമുട്ടലിൽ ഖുറേഷിക്കും വിനോദിനും പരിക്കേറ്റിട്ടുണ്ട്. ഖുറേഷിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.