സോള്‍: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കോമയിലെന്ന് വിവരം. കിമ്മിന്റെ സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങൾ ഇവരാണ് ഇപ്പോൾ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മെയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. നേരത്തെയും കിം കോമയിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.