വാഹനം വീഴുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
തിരുവനന്തപുരം: കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറിന്‍റെ കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ രക്ഷപ്പെട്ടു.
കരകുളം, മുല്ലശ്ശേരി തിരുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലുടെ ഒഴുക്കാനാണ് കക്കൂസ് മാലിന്യവുമായി ലോറി എത്തിയത്. മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനായി ലോറി പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പുറത്തു വന്നതോടുകൂടി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായി. വാഹനം വീഴുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.