ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,38,716 ആയി. വ്യാഴാഴ്ച 34,956 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ രാജ്യത്ത് 671 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 26,273 ആയി ഉയർന്നു. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രൂക്ഷമായിരിക്കുന്നത്.