ഡൽഹി: ഇന്ത്യ മുഴുവൻ കോവിഡ് രോഗികളാൽ നിറയുന്നു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് 34,884 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 10,38,716 ആയി.
കോവിഡ് ബാധിച്ച് 3,58,692 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 6,53,751 പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രൂക്ഷമായിരിക്കുന്നത്. അതെ സമയം കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരം, എറണാകുളം എന്നി ജില്ലകളിലെ സ്ഥിതി രൂക്ഷമാണ്.