കൊച്ചി; സ്വര്‍ണക്കടത്ത് കേസ് പ്രതി റബിന്‍സ് അറസ്റ്റില്‍. നേരത്തെ യുഎഇയില്‍ പിടിയിലായ റബിന്‍സിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. വൈകീട്ട് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ എന്‍ഐഎ സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയാണ് റബിന്‍സ്.എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകീട്ട് നാലിനാണ് റബിന്‍സ് നെടുമ്ബാശ്ശേരിയില്‍ ഇറങ്ങിയത്.തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മൂവാറ്റുപുഴ സ്വദേശിയായ റബിന്‍സും ഫരീദും ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് ദുബൈയില്‍ ഏകോപിപ്പിച്ചത്.നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് അന്വേഷണം ബിന്‍സിലേക്കും എത്തിയത്. തുടര്‍ന്ന് ഇയാളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യുഎഇയില്‍ അറസ്റ്റിലായത്. കസ്റ്റംസിന്റെ ആവശ്യപ്രകാരം പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് റബിന്‍സിനെ ഇന്ത്യയ്ക്ക് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. മറ്റ് പ്രതികളേയും ഉടന്‍ നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.