ഇന്ത്യയിലെ ആദ്യ ഓസ്കാർ ജേതാവ് ഭാനു അതയ്യ അന്തരിച്ചു.

0
155

മുംബയ് : ഇന്ത്യയിലെ ആദ്യത്തെ ഓസ്കാര്‍ പുരസ്കാര ജേതാവും കോസ്‌റ്റ്യൂം ഡിസൈനറുമായ ഭാനു അതയ്യ അന്തരിച്ചു. 91 വയസായിരുന്നു. കുറേകാലമായി രോഗബാധിതയായിരുന്ന ഭാനുവിന് ഇന്ന് പുലര്‍ച്ചെ സ്വന്തം വീട്ടില്‍ വച്ചാണ്മരിക്കുന്നത്. 1983ല്‍ വിഖ്യാത ചിത്രം ‘ ഗാന്ധി ‘യിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് ഓസ്കാര്‍ ലഭിക്കുന്നത് . ദക്ഷിണ മുംബയിലെ ചന്ദന്‍വാഡി ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടന്നു.

 

എട്ട് വര്‍ഷം മുമ്ബ് ഭാനുവിന് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുകയുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്നുവെന്ന് മകള്‍ രാധിക ഗുപ്ത പറയുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ജനിച്ച ഭാനു 1956ല്‍ ഗുരുദത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് ഭാനു കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ തുടങ്ങിയത്.റിച്ചാര്‍ഡ് ആറ്റെന്‍ബറോ സംവിധാനം ചെയ്ത ഗാന്ധിയില്‍ ജോണ്‍ മോളോയ്ക്കൊപ്പമാണ് മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരം ഭാനു കരസ്ഥമാക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here