തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 840 രൂപ വർധിച്ച് 53360 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 6670 രൂപയായി. അന്താരാഷ്ട്ര വിലയിൽ വന്ന മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.