പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :43,770,537
മരണ സംഖ്യ :1,164,236
📰✍🏼 ഇന്ത്യയിൽ ഇന്നലെ പുതുതായി 45, 148 കോവിഡ് കേസുകൾ, 480 മരണങ്ങൾ
📰✍🏼 കേരളത്തിൽ 4287 പേർക്ക് കൂടി രോഗ ബാധ ,3211 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം,ഉറവിടം അറിയാത്ത 471 കേസുകള്‍,20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1352 ആയി , 7107 പേർക്ക് രോഗമുക്തി 24 മണിക്കൂറിനിടെ 35141 സാമ്പിളുകളാണ് പരിശോധിച്ചത്.
📰✍🏼രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 513 .
കൊല്ലം – 316 .
പത്തനംതിട്ട – 24 .
ഇടുക്കി – 79 .
കോട്ടയം – 194 .
ആലപ്പുഴ – 332 .
എറണാകുളം – 457 .
മലപ്പുറം – 853 .
പാലക്കാട് – 276 .
തൃശൂര്‍ – 480 .
കണ്ണൂര്‍- 174 .
വയനാട് – 28 .
കോഴിക്കോട് – 497 .
കാസര്‍കോട് – 64
📰✍🏼ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധനനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി.
📰✍🏼മോദിസര്‍ക്കാറിനും ബി.ജെ.പിക്കും കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവിലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പില്‍ തോറ്റവരും തോറ്റ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരും പൗരന്മാര് അല്ലാതാവുന്നില്ലെന്ന് സോണിയ സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു
📰✍🏼നാളെ ആദ്യഘട്ട വോട്ടെടുപ്പിന് ബീഹാര്‍ തയ്യാറെടുക്കവെ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന പ്രവചനം തള്ളി നിതീഷ്കുമാറിന്‍റെ ജനതാദള്‍ യുണൈറ്റഡ്
📰✍🏼ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സി ബി ഐയോ, എസ് ഐ ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.
📰✍🏼ബെംഗളൂരുവിലും വടക്കന്‍ കര്‍ണാടകത്തിലെ ജില്ലകളിലും കനത്ത മഴ. മഴമൂലം നാശനഷ്ടങ്ങളാണ് ഉണ്ടായത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു
📰✍🏼അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ 2020-21 അധ്യയന വര്‍ഷത്തെ റാങ്ക് പട്ടികയില്‍ ബിരുദ, ബിരുദാനന്തര വിഷയങ്ങളില്‍ 50 ശതമാനം ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാറും എ.ഐ.എ.ഡി.എം.കെയും നല്കിയ ഹരജി സുപ്രീംകോടതി തള്ളി
📰✍🏼ലൈഫ്മിഷന് കേസന്വേഷണത്തില്‍ ആവശ്യമില്ലാത്ത തിടുക്കം വേണ്ടെന്ന് സി.ബി.ഐക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
📰✍🏼പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദ്ര സിങിന്റെ മകന്‍ റാണിന്ദര്‍ സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് ലംഘന കേസിലാണ് നടപടി.
📰✍🏼പി.എസ്.സി നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്ന ചട്ട ഭേദഗതി വിജ്ഞാപനം പുറത്തിറക്കി
📰✍🏼സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്താദ്യമായാണ് കര്‍ഷകര്‍ക്കായി ഇത്തരമൊരു നടപടി. 16 ഇനം പച്ചക്കറികള്‍ക്കാണ് തറവില പ്രഖ്യാപിക്കുന്നത്.
📰✍🏼സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്കാന്‍ തടസമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സര്‍ക്കാര്‍ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും
📰✍🏼സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ റിബിന്‍സ് ഹമീദിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
📰✍🏼സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
📰✍🏼ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് കോവാക്സിന്റെ മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണം ഭുവനേശ്വറില്‍ ഉടന്‍ ആരംഭിക്കുമെന്ന് കോവാക്സിന്‍ ഹ്യൂമന്‍ ട്രയലില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. ഇ വെങ്കട്ട റാവു.
📰✍🏼ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 0.34 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്.
📰✍🏼മുന്നാക്ക വിഭാഗക്കാരിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം നല്കുന്നതു വഴി ആരുടെ സംവരണാനുകൂല്യം ഇല്ലാതാകുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
📰✍🏼കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് 1500 കോടിയുടെ പുതിയ പാക്കേജുമായി സര്‍ക്കാര്‍
📰✍🏼സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം. ഐടി വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ടി.ഐ.എല്ലില്‍ ശിവശങ്കര്‍ ഇടപെട്ടു നടത്തിയ നിയമനങ്ങളാണ് അന്വേഷിക്കുന്നത്.
📰✍🏼കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹാരിസ് ജാമ്യം തേടി കോടതിയെ സമീപിച്ചു.
📰✍🏼വാളയാര്‍ കേസില്‍ ആരെയും പറ്റിക്കുന്ന നിലപാടില്ലെന്നും നീതി ലഭ്യമാക്കാനായി പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പമാണു സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
📰✍🏼ലൈഫ് മിഷന്‍ കരാര്‍ കിട്ടിയതിനു ബന്ധപ്പെട്ടവര്‍ക്ക് കമ്മിഷന്‍ ലഭിച്ചതിനു ശേഷമാണ് സെക്രേട്ടറിയറ്റില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍ അനുമതി കിട്ടിയതെന്ന് നിര്‍മാണ കമ്ബനിയായ യൂണിടാക്കിന്റെ എം.ഡി. സന്തോഷ് ഈപ്പന്‍.
📰✍🏼അവയവദാന കച്ചവടത്തിനു മൂലമറ്റം, അറക്കുളം മേഖലകളില്‍ നിരവധി പേര്‍ ഇരയായ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
📰✍🏼മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക് കുതിക്കുന്നു . 8,962,017 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്
📰✈️പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ കാണിച്ചതിനോടും അതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് വന്‍ പ്രതിഷേധം.
📰✈️അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇയില്‍ യാത്രക്കാര്‍ക്കുള്ള പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കുന്നു.
📰✈️റബിന്‍സ് അബ്ദുല്‍ ഹമീദിനു പിന്നാലെ സ്വര്‍ണകടത്തു കേസിലെ മറ്റു പ്രതികളെയും യു.എ.ഇയില്‍ നിന്ന് നാടുകടത്തിയേക്കും. ഫൈസല്‍ ഫരീദിനെതിരെ ചെക്ക് കേസുകള്‍ നിലവിലുള്ളതിനാല്‍ നാടുകടത്തല്‍ നീണ്ടേക്കുമെന്നാണ് വിവരം.
📰✈️ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊറോണ വാക്‌സിന്‍ ബ്രിട്ടണില്‍ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്.
📰✈️ചന്ദ്രോപരിതലത്തില്‍ ജലസാനിധ്യം കണ്ടെത്തി നാസ. ചന്ദ്രനില്‍ സൂര്യ പ്രകാശം ഏല്‍ക്കുന്ന ഭാഗത്താണ് ജല സാനിധ്യം കണ്ടെത്തിയത്
📰✈️ലോകത്ത് കൊവിഡ് വ്യാപനവും മരണവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ വൈറസിനെ ഉന്മൂലനം ചെയ്യാനായി വാക്സിന്‍ പുറത്തിറക്കാന്‍ ഐക്യദാര്‍ഢ്യം വേണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം അറിയിച്ചു.
📰✈️സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
📰✈️ഖത്തറിന് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച് ഇസ്രായില്‍.
🏅🏏🏑🥍🏸⚽🥉
കായിക വാർത്തകൾ
📰🏏 ഐ പി എൽ: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയ തേരോട്ടത്തിന് തടയിടാന്‍ മോര്‍ഗന്റെ കൊല്‍ക്കത്തയ്ക്കുമായില്ല. തുടരെ അഞ്ചാം ജയവുമായി രാഹുലും സംഘവും. കൊല്‍ക്കത്തക്കെതിരെ എട്ട് വിക്കറ്റിന്റെ ജയം പിടിച്ചതോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്കും പഞ്ചാബ് എത്തി
📰🏏മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്ന് പിന്മാറി. പരിക്കേറ്റതിനാലാണ് തുടര്‍ന്നുള്ള ഐപിഎല്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്
📰🏏ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി-20 പരമ്ബരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി.
📰⚽ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് വമ്ബന്‍മാര്‍ കളത്തില്‍. ചാമ്ബ്യന്‍മാരായ ബയേണ്‍ മ്യൂണിക്, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍ എന്നിവര്‍ക്കെല്ലാം മത്സരമുണ്ട്
📰🥉കാര്‍പോവ് ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍നാഷണല്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നിഹാല്‍ സരിന് ജേതാവായി