സ്വര്‍ണ നിരക്ക് മേലേക്ക് തന്നെ, ഇന്ന് വര്‍ധിച്ചത് ₹ 1280

0
4
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ രാവിലെ കുത്തനെ കൂടിയ നിരക്ക് ഉച്ചയായപ്പോഴേക്കും ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നത്.

വില വര്‍ധിച്ചതോടെ ഒരു പവന് 92,800 രൂപയും ഒരു ഗ്രാമിന് 11,600 രൂപയുമായി വില. ഇന്നലെ ഒരു പവന് 91,520 രൂപയും ഒരു ഗ്രാമിന് 11,440 രൂപയുമായിരുന്നു. നിലവിലെ വിലക്കയറ്റം സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ വീണ്ടും ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്.

22 കാരറ്റിനൊപ്പം 18,14,9 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മുന്നേറ്റം തന്നെ കാണാനാണ് സാധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാമിന് 135 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,495 രൂപയും ഒരു പവന് 75,960 രൂപയുമായി. അതേസമയം 14 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയാണ് വര്‍ധനവ്. ഇതോടെ ഒരു ഗ്രാമിന് 7,430 രൂപയും ഒരു പവന് 59,440 രൂപയിലുമെത്തി. 9 കാരറ്റിനാകട്ടെ വര്‍ധിച്ചത് 65 രൂപയാണ്. ഇതോടെ ഒരു ഗ്രാമിന് വില 4,795 രൂപയും ഒരു പവന്‍റെ വില 38,360 രൂപയുമായി.

ഏറ്റക്കുറച്ചിലുകളില്ലാതെ…വെള്ളി

സ്വര്‍ണ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നുണ്ടെങ്കിലും വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുകയാണ് വെള്ളി. ഇന്നലെ രണ്ട് തവണയും ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിട്ടും വെള്ളി വിലയില്‍ യാതൊരു ചാഞ്ചാട്ടവും സംഭവിച്ചിട്ടില്ല.

ആഗോള വിപണിയുടെ സ്വാധീനം

ആഗോള വിപണിയിലുണ്ടായ വൻ ചലനങ്ങളാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില വർധനവിന് ആക്കം കൂട്ടിയത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും വരുംദിവസങ്ങളിൽ വിപണിയെ കൂടുതൽ സ്വാധീനിച്ചേക്കാം. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും പണപ്പെരുപ്പ ഭീഷണിയും നിക്ഷേപകരെ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here