ഇടിവിന് പിന്നാലെ കുതിച്ചുച്ചാട്ടം; സ്വര്‍ണ നിരക്ക് വീണ്ടും മേലേക്ക്

0
7
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: തുടര്‍ച്ചയായ കൂപ്പുകുത്തലിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റിന്‍റെ ഒരു പവന് 92,320 രൂപയും ഒരു ഗ്രാമിന് 11,540 രൂപയുമായി. ഇന്നലെ രണ്ട് തവണ വില കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നത്. രണ്ട് തവണ നിരക്ക് താഴ്‌ന്ന സ്വര്‍ണത്തിന് ഇന്നലെ വൈകിട്ട് പവന് 90,400 രൂപയും ഒരു ഗ്രാമിന് 11,300 രൂപയുമായിരുന്നു.

22 കാരറ്റ് സ്വര്‍ണത്തിന് മാത്രമല്ല 18,14,9 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 195 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 75,520 രൂപയും ഒരു ഗ്രാമിന് 9440 രൂപയുമായി. അതേസമയം 14 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയില്‍ ഗ്രാമിന് 155 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 59,160 രൂപയിലും ഒരു ഗ്രാമിന് 7395 രൂപയിലുമെത്തി വില. ഗ്രാമിന് 95 രൂപ വര്‍ധിച്ച 9 കാരറ്റിന്‍റെ ഒരു പവന് 38,160 രൂപയും ഒരു ഗ്രാമിന് 4770 രൂപയായും വര്‍ധിച്ചു.

മാറ്റമില്ലാതെ വെള്ളി

സ്വര്‍ണ നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് വെള്ളി. ഒരു ഗ്രാമിന് 165 രൂപയും 10 ഗ്രാമിന് 1650 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ നിരക്കിലാണ് വ്യാപാരം നടന്നത്.

വില ഇനിയും ഉയര്‍ന്നേക്കും

അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവുമാണ് സ്വർണ വിപണിക്ക് പുതിയ ഉണർവ് നൽകുന്നത്. തുടർച്ചയായ ഇടിവുകൾക്കുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്വർണം മികച്ച തിരിച്ചുവരവ് നടത്തിയത് വിപണിയിലെ ശ്രദ്ധേയമായ മാറ്റമാണ്. വാൾസ്ട്രീറ്റ് ഓഹരികൾ താഴ്ന്ന നിലവാരത്തിൽ നിന്ന് തിരിച്ചുകയറിയതും അമേരിക്കൻ ട്രഷറി യീൽഡിലുണ്ടായ കുറവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളിൽ വന്ന അയവും സ്വർണത്തിന് അനുകൂലമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള താത്‌പര്യം വീണ്ടും വർധിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here