
തിരുവനന്തപുരം: നീണ്ട നാളുകളായുള്ള ഇടിവിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന്‍ 1080 രൂപയും ഗ്രാമിന് 135 രൂപയുമാണ് ഇന്ന് (നവംബര്‍ 23) ഉയര്‍ന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു പവന് 92,800 രൂപയും ഒരു ഗ്രാമിന് 11,600 രൂപയുമായി. 22 കാരറ്റിന്‍റേത് മാത്രമല്ല 18,14,9 കാരറ്റിന്‍റെ വിലയിലും ഉയര്‍ച്ച തന്നെയാണ് രേഖപ്പെടുത്തുന്നത്.
18 കാരറ്റിന്‍റെ ഒരു ഗ്രാമിന് 165 രൂപയാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു പവന് 75,960 രൂപയും ഒരു ഗ്രാമിന് 9495 രൂപയുമായി. 14 കാരറ്റിനാകട്ടെ ഗ്രാമിന് 85 രൂപയാണ് കയറിയത്. ഇത് പവന്‍ വില 59,440 രൂപയും ഒരു ഗ്രാമിന് 7430 രൂപയുമാക്കി. എന്നാല്‍ 9 കാരറ്റ് വിലയില്‍ 55 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന്‍ വില 38,360 രൂപയും ഒരു ഗ്രാമിന് 4795 രൂപയുമായി.
ഇന്നത്തെ വെള്ളി നിരക്ക്
ഏറെ നാളായി സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും കുറവ് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 175 രൂപയും 10 ഗ്രാമിന് 1750 രൂപയുമാണ് നിലവിലെ വില.
വിപണിയിൽ അനിശ്ചിതത്വം തുടരുന്നു:
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിന് ശേഷമുള്ള തിരിച്ചുകയറ്റത്തിന്‍റെ ഭാഗമായി കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച് 11,600 രൂപയും പവന് 92,800 രൂപയുമായി. എന്നാൽ ഈ വർധനയെ സ്വർണ വിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനായിട്ടില്ല.
തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താത്‌ക്കാലിക തിരുത്തലായാണ് ഇപ്പോൾ കാണേണ്ടതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൽ നാസർ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ, ഡോളറിന്‍റെ ശക്തി, അമേരിക്കൻ പലിശനിരക്ക്, രൂപയുടെ വിനിമയ മൂല്യം എന്നിവ വരും ദിവസങ്ങളിൽ സ്വർണ വിലയുടെ ഗതി നിർണയിക്കും. ഇന്നത്തെ വിലവർധന വ്യാപാരികള്‍ക്ക് ആശ്വാസകരമാണെങ്കിലും സ്വർണ വിപണിയിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ലെന്നും അബ്‌ദുള്‍ നാസര്‍ ചൂണ്ടിക്കാട്ടി.





