‘സാമ്പത്തിക ദുരന്തം’ പരാമർശത്തിൽ രാഹുലിനെതിരെ ബിജെപി അധ്യക്ഷൻ

0
6
ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണ് എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി അധ്യക്ഷൻ നിതിൻ നബിൻ. വിദേശ മണ്ണിൽ നിന്ന് രാഹുൽ രാജ്യത്തെ അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു രാഹുലിന്റെ പരാമർശം. ഇന്ത്യയുടെ വികസനത്തിലും പുരോഗതിയിലും രാഹുൽ ഗാന്ധി അസന്തുഷ്ടനാണെന്നും നബിൻ കുറ്റപ്പെടുത്തി.
140 കോടി ഇന്ത്യക്കാർ രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, രാഹുൽ ഗാന്ധി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഒരു ദുരന്തമായിട്ടാണ് വിശേഷിപ്പിക്കുന്നതെന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളെ ലക്ഷ്യമിട്ട് നിതിൻ നബിൻ പറഞ്ഞു
“ചില ആളുകൾ ഈ മണ്ണിൽ ജനിച്ച് ഇവിടെ നിന്ന് ഉപജീവനം കണ്ടെത്തുകയും, എന്നിട്ട് വിദേശത്ത് പോയി അതേ മണ്ണിനെയും രാജ്യത്തെയും അപമാനിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വികസനത്തിലും പുരോഗതിയിലും അവർ അസന്തുഷ്ടരാണ്,” ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്തെ സാമ്പത്തിക നയങ്ങളെയും വിമർശിച്ച അദ്ദേഹം, സർക്കാർ ആനുകൂല്യങ്ങൾ പാവപ്പെട്ടവരിലേക്ക് നേരിട്ട് എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞുവെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here