വിസ്‌മയം സൃഷ്‌ടിച്ച് സൂര്യവംശിയും ജുറേലും, ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍,

0
43

ഐപിഎല്ലില്‍ വിസ്‌മയം തീര്‍ത്ത് വൈഭവ് സൂര്യവംശി. വെള്ളിയാഴ്‌ച നടന്ന മത്സരത്തില്‍ 26 പന്തില്‍ 78 റണ്‍സുമായി വൈഭവ് തകര്‍ത്താടിയപ്പോള്‍, രാജസ്ഥാന്‍ റോയല്‍സ്‌ 6 വിക്കറ്റിൻ്റെ അനായാസ വിജയം സ്വന്തമാക്കി. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രണ്ട് ഓവര്‍ ബാക്കിനില്‍ക്കേയാണ് രാജസ്ഥാന്‍ റോയല്‍സ്‌ വിജയക്കൊടി ഉയര്‍ത്തിയത്. 6 പന്തില്‍ 78 റണ്‍സ് അടിച്ച സൂര്യവംശിയും പുറത്താകാതെ 43 പന്തില്‍ 81 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച ജുറേലുമാണ് വിജയശില്‍പ്പികള്‍. തുടക്കത്തില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടപ്പെട്ടെങ്കിലും രജസ്ഥാന്‍ തിരിച്ച് കയറുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തിലാണ് 201 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ രജത് പാടിദാറാണ് ബെംഗുളൂരുവിനെ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. 40 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറും അടക്കം 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാടിദാറാണ് ടീമില്‍ മികച്ച സ്‌കോര്‍ എടുത്തത്. ഇന്നിങ്‌സിൻ്റെ ആദ്യ പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്‌ടമായി.

വിരാട് – ദേവ്ദത്തും ചേര്‍ന്ന് 17 പന്തില്‍ നിന്ന് 45 റണ്‍സ് ചേര്‍ത്തതോടെ ആര്‍സിബി വിജയത്തിലേക്ക് കുതിച്ചു. 14 റണ്‍സെടുത്ത പടിക്കല്‍ മൂന്നാം ഓവറിലും കോഹ് ലി അഞ്ചാം ഓവറിലും പുറത്തായതോടെ ആര്‍സിബി സമ്മര്‍ദത്തിലായി. കോഹ് ലി 16 പന്തില്‍ 32 റണ്‍സ് ആണ് നേടിയത്. ഐപിഎൽ സീസണിലെ ധ്രുവ് ജുറൽ (43 പന്തിൽ നിന്ന് പുറത്താകാതെ 81), നിരവധി മനോഹരമായ ഷോട്ടുകൾ കളിച്ചു. തൻ്റെ അത്ഭുതകരമായ ബാറ്റിങ് വേഗതയും സമയക്രമവും കൊണ്ട് സൂര്യവംശിയെ ലോക പ്രശസ്‌തിയിലേക്ക് എത്തിച്ചു. ഗുവാഹത്തിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയും തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും വൈഭവ് ഈ അവിശ്വസനീയ പ്രകടനം ആവർത്തിച്ചു.

ക്രുണാല്‍ പാണ്ഡ്യ (1), ജിതേഷ് ശര്‍മ (5), ടിം ഡേവിഡ് (13) എന്നിവര്‍ മികച്ച സ്‌കോര്‍ നേടാത്തതും ആര്‍സിബിയെ ബാധിച്ചു. റൊമാരിയോ ഷെപ്പേര്‍ഡ് 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. വെങ്കടേഷ് അയ്യർ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 29 റണ്‍സോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആര്‍ച്ചര്‍, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here