ദോഹയിൽ നടന്ന എസിസി റൈസിങ് സ്റ്റാഴ് ഏഷ്യാ കപ്പ് ടൂർണമെന്റിൽ യുഎഇക്കെതിരേ റെക്കോഡ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ തൻവീർ അഹമ്മദ്. മത്സരത്തിൽ 15-കാരനായ വൈഭവ് 53 പന്തുകളിൽ നിന്ന് 28 സിക്സറുകളും ഏഴ് ഫോറുകളും അടക്കം 204 റൺസ് നേടിയിരുന്നു.
യുഎഇ ഉയർത്തിയ 250 റൺസ് ലക്ഷ്യം വെറും 14.2 ഓവറിൽ ഇന്ത്യ എ മറികടക്കുകയും ചെയ്തു.





