പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാനിൽ വമ്പൻ സ്വീകരണം

0
2
ഉസ്‌ബെക്കിസ്ഥാനിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച താഷ്‌കന്റിലെത്തിയ പ്രധാനമന്ത്രി മോദിയെ ഉസ്‌ബെക്ക് പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് സ്വീകരിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഒന്നിച്ചു യാത്ര ചെയ്ത ഇരുനേതാക്കളും തുടർന്ന് അത്താഴവിരുന്നിലും പങ്കെടുത്തു.
“പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. പ്രധാനമന്ത്രിയായ ശേഷമുള്ള എന്റെ നാലാമത്തെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനമാണിത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്,” പ്രധാനമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച മിർസിയോയേവുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ചർച്ചയാകും.2015, 2016, 2022 വർഷങ്ങൾക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനമാണിത്. തുടർന്ന് കിർഗിസ് പ്രസിഡന്റ് സാദിർ ജപറോവിന്റെ ക്ഷണപ്രകാരം 26-ാമത് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം ബിഷ്‌കെക്കിലേക്ക് തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here