തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ ആരംഭിച്ച് പണം സമ്പാദിക്കുന്നവർക്കെതിരെ രംഗത്തെത്തി നടി റിതികാ സിംഗ്. എഐ ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോകൾ നിർമിക്കുകയും പ്രതിമാസം 400 രൂപ ഈടാക്കി സബ്‌സ്‌ക്രിപ്ഷൻ നൽകുകയും ചെയ്യുന്നുവെന്നാണ് താരത്തിന്റെ ആരോപണം. തനിക്ക് ഫേസ്ബുക്കിൽ ഔദ്യോഗിക പേജില്ലെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണുള്ളതെന്നും താരം വ്യക്തമാക്കി. ഇത്തരം വ്യാജ പേജുകൾ വിശ്വസിക്കരുതെന്നും സബ്‌സ്‌ക്രിപ്ഷൻ എടുക്കാതെ പേജുകൾ റിപ്പോർട്ട് ചെയ്ത് തന്നെ സഹായിക്കണമെന്നും ആരാധകരോട് റിതിക അഭ്യർത്ഥിച്ചു.








