ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി. അന്ന് ഞാൻ മെഡിക്കൽ ട്രസ്റ്റിലായിരുന്നു. ഡോക്ടർ ആദ്യം എന്നോട് പറഞ്ഞു;
“സുധീറേ, ചെറിയൊരു പ്രശ്നമുണ്ട്. വച്ചുതാമസിപ്പിച്ചു കളഞ്ഞല്ലേ. 3’rd സ്റ്റേജ് കഴിഞ്ഞുപോയിട്ടുണ്ട്.”
അപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചത് എനിക്ക് ഡിസ്ചാർജ് കിട്ടുമോ എന്നാണ്. എനിക്ക് കുറച്ചുദിവസം വീട്ടിൽ പോയി വിശ്രമിക്കണം, ഷൂട്ടിങ് ഉണ്ട് എന്നൊക്കെ പറഞ്ഞു..
ഡോക്ടർ അപ്പോൾ പെട്ടെന്ന് തന്നെ സർജറി ചെയ്യാൻ പറഞ്ഞു.ഞാൻ പക്ഷെ അത് വേണ്ട എന്ന് പറഞ്ഞു.അങ്ങനെ വീട്ടിലേക്ക് പോയി.
എന്റെ ഭാര്യയുടെ കൂടെയിരുന്ന് ഞാൻ കരയുകയാണ് ചെയ്തത്.കാരണം, ചുറ്റും നോക്കുമ്പോൾ എല്ലാം ബ്ലാങ്ക് ആണ്.
ഒന്നും കാണാൻ കഴിയാത്ത അവസ്ഥ…. 😢
അവിടെയുള്ള ഡോക്ടർമാരെല്ലാം വിളിച്ച് സുധീർ വച്ചു താമസിപ്പിക്കാതെ അമൃത ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞു. അവിടെ എത്തിയപ്പോൾ എല്ലാ കാര്യങ്ങളും അവർ നേരത്തെ അറേഞ്ച് ചെയ്തിരുന്നു.
അവിടെ ചെന്നു ഡോക്ടർ പവിത്രനെയും ഡോക്ടർ സുധീരനെയും കണ്ടു. പിറ്റേദിവസം തന്നെ സർജറി ചെയ്യാമെന്ന് പറഞ്ഞ് എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
അതിനുശേഷം സോന ചൗദരി എന്ന് പേരുള്ള ഒരു ലേഡി ഡോക്ടർ വന്ന് എന്നോട് പറഞ്ഞു: “സുധീറേ, സുരേഷ് ഗോപി വിളിച്ചിരുന്നു. എന്ത് സഹായം വേണമെങ്കിലും ചെയ്തുകൊടുക്കണം.
സാമ്പത്തികമായിട്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കണം. എല്ലാം ചെയ്തിട്ട് എന്റെ വിവരങ്ങൾ അറിയിക്കണം” എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന്…. ❤️
ഞാൻ ചോദിച്ചു: “നടൻ സുരേഷ് ഗോപി തന്നെയാണോ?”
“അതെ” എന്നായിരുന്നു മറുപടി… 😊
സത്യം പറഞ്ഞാൽ, അത് കേട്ടപ്പോൾ എന്റെ ശരീരത്തിലേക്ക് ഒരു പ്രത്യേക പവർ വന്നതുപോലെയായിരുന്നു.
സുരേഷ് ചേട്ടൻ എനിക്ക് തന്നത് വലിയൊരു മെന്റൽ സപ്പോർട്ടായിരുന്നു. സത്യം പറഞ്ഞാൽ ആരോ എന്റെ കൂടെയുണ്ട് എന്നൊരു തോന്നൽ എനിക്കുണ്ടായി.
ഇതിനേക്കാളും വലിയൊരു ട്വിസ്റ്റ് വേറെയുണ്ട്.
അമ്മയുടെ പരിപാടിയിൽ സുരേഷ് ചേട്ടൻ വന്നപ്പോൾ ഞാൻ അദ്ദേഹത്തെ നോക്കി കൈ കാണിക്കാൻ ശ്രമിച്ചു.
പക്ഷേ അദ്ദേഹം അങ്ങോട്ട് നോക്കുന്നില്ല. രണ്ടുപ്രാവശ്യം കൈ കാണിക്കാൻ ശ്രമിച്ചു. എന്നിട്ടും ശ്രദ്ധിച്ചില്ല. മൈക്ക് എടുത്ത് സംസാരിക്കാനും അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കാനും ഞാൻ വിചാരിച്ചു.
അപ്പോഴാണ് നമ്മുടെ നടൻ സ്പടികം ജോർജ് ചേട്ടൻ പറഞ്ഞത്, അദ്ദേഹത്തിന് കിഡ്നി അസുഖം വന്നപ്പോൾ സഹായിച്ചത് സുരേഷ് ഗോപിയാണെന്ന്.
ഇതെല്ലാം പറയുമ്പോൾ ഞാനും കൂടി കയറി പറഞ്ഞാൽ ആളുകൾ വിചാരിക്കില്ലേ, അദ്ദേഹം പറഞ്ഞതുകൊണ്ട് ഞാൻ പറഞ്ഞു എന്തെങ്കിലും ശ്രദ്ധ നേടാൻ ശ്രമിക്കുകയാണെന്ന്.
അതുകൊണ്ട് ഞാൻ അത് പറയേണ്ടെന്ന് വിചാരിച്ചു.
പിന്നീട് എംജി ശ്രീകുമാറിന്റെ പരിപാടിയിൽ ഞാൻ ആ അനുഭവം അവതരിപ്പിച്ചു.
ആ പരിപാടി കണ്ടിട്ട് സുരേഷ് ചേട്ടൻ എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞു.
“മോനെ എടാ, ഞാൻ നിന്നെ കണ്ടില്ല. സത്യം പറഞ്ഞാൽ ഞാൻ ശ്രദ്ധിച്ചില്ല. ഒരുപാട് നാളുകൾക്കുശേഷമാണ് ഞാൻ അമ്മയുടെ പരിപാടിയിൽ വന്നത്. അതുകൊണ്ട് പല കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റിയില്ല.
മാത്രമല്ല, നിനക്ക് വേണ്ടി ഞാൻ വലിയ എന്തെങ്കിലും ചെയ്തിട്ടുമില്ല. സാധാരണ ഒരാൾക്ക് അസുഖം വന്ന് കിടക്കുമ്പോൾ, എന്റെ സഹപ്രവർത്തകനായുള്ള ഒരാൾക്ക് അസുഖം വരുമ്പോൾ എന്ത് സഹായം ചെയ്യാൻ കഴിയുമോ അത് ചെയ്യുന്നത് എന്റെ കടമയാണ്….. ഞാൻ അതാണ് ചെയ്തിട്ടുള്ളത്. അല്ലാതെ വേറൊന്നുമില്ല.”❤️
ഏകദേശം അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചു.
ആ സംസാരത്തിനുശേഷം അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം എത്രയോ ഇരട്ടിയായി.
എന്താണ് പറയേണ്ടത് എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപി ഒരു യഥാർത്ഥ ജനനായകനാണ്… 🔥
അതാണ് എന്റെ സുരേഷേട്ടൻ… 😍
“സുരേഷ് ഗോപി “എന്ന വ്യക്തിയെക്കുറിച്ച് ആക്ടർ സുധീർ പറഞ്ഞ വാക്കുകൾ അത്രയും ഹൃദയസ്പർശിയാണ്.
ചില മനുഷ്യർ അവരുടെ വാക്കുകളിലൂടെയല്ല, പ്രതിസന്ധി ഘട്ടങ്ങളിൽ ചെയ്യുന്ന പ്രവൃത്തികളിലൂടെയാണ് ഓർമ്മിക്കപ്പെടുന്നത്…..





