വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാർത്ത പങ്കുവച്ച്‌ ഗായിക റിമി ടോമി

0
2

താൻ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാർത്ത പങ്കുവച്ച്‌ ഗായിക റിമി ടോമി. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിമിടോമിയുടെ വെളിപ്പെടുത്തല്‍.
ജീവിതത്തിലേക്ക് ഒരാള്‍ ഈ വർഷം കടന്നുവന്നുവെന്നും ആരാണ് എന്താണ് എന്നുള്ള കാര്യങ്ങളെല്ലാം വഴിയെ പറയാമെന്നുമാണ് റിമി വീഡിയോയില്‍ പറയുന്നത്.

ഉടൻ തന്നെ വിവാഹമുണ്ടാവുമെന്നാണ് റിമി പറയുന്നത്. ലൈഫില്‍ എല്ലാം ഉണ്ടെങ്കിലും കുടുംബം എല്ലാത്തിനും കൂടെയുണ്ടെങ്കിലും പാട്നർ എന്ന വിടവ് നികത്താനാവില്ലെന്നും ഇപ്പോഴാ വിടവ് നികത്താനായി ഒരാള്‍ എത്തിവളരെ കുറച്ച്‌ നാളുകൊണ്ട് എന്നെ പൂർണമായും മനസിലാക്കുന്ന ഒരാളെ കിട്ടി. വളരെ പീസ്ഫുള്ളായി എനിക്ക് തോന്നി. അയാള്‍ ഗായകനോ സിനിമാ നടനോ കോടീശ്വരനോ ഒന്നുമല്ല. എന്‍റെ വൈബിന് പറ്റിയ എല്ലാത്തിനും കൂടെനില്‍ക്കുന്ന ഒരാള്‍. നന്നായി ജീവിച്ച്‌ കാണിക്കാം എന്നൊന്നും ഞാൻ പറയുന്നില്ല. എല്ലാത്തിനെയും പോസിറ്റീവായി കാണുന്നുണ്ടെങ്കിലും ജീവിതമല്ലേ, പ്രശ്നങ്ങള്‍ വരില്ലെന്ന് പറയാനാവില്ല.
അങ്ങനെയൊരാള്‍ ജീവിതത്തിലുണ്ടാവുന്നത് നല്ലതാവുമെന്ന് തോന്നിയപ്പോഴാണ് ഇക്കാര്യത്തിലേക്ക് ഞാൻ കടന്നത്. വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ഈ വാർത്ത ഞാൻ പറയുന്നത്. കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും വരും ദിവസങ്ങളില്‍ പങ്കുവയ്ക്കാം. എല്ലാവരും പ്രാർഥിക്കണം. കൂടെയുണ്ടാവണം’ റിമി വീഡിയോയില്‍ പറയുന്നു
യെന്നുമാണ് റിമി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here