ന്യൂഡൽഹി: കൊവിഡ് കാലത്ത് ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ ദിനങ്ങൾ സാധാരണ ആഘോഷങ്ങളുടേതാണെങ്കിലും കൊറോണവൈറസ് അതിനെല്ലാം മാറ്റം വരുത്തിയിരിക്കുകയാണെന്നും. ജനം ശ്രദ്ധയോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു. എന്നാൽ കൊവിഡിൽ കാർഷിക ഉത്പാദനം കുറഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കളിപ്പാട്ട നിർമ്മാണമേഖലയിൽ ഇന്ത്യയെ വൻശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും, കളിപ്പാട്ടങ്ങള്‍ വെറും വിനോദ ഉപകരണങ്ങള്‍ മാത്രമല്ല. കുട്ടികളുടെ സര്‍ഗാത്മകത പുറത്തെടുക്കുന്നവയാണ് മികച്ച കളിപ്പാട്ടങ്ങളെന്നും മോദി പറഞ്ഞു.