മലയാളത്തിന്റെ പ്രിയതാരം ആണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിവിൻ ഇതിനോടകം നിരവധി സിനിമകളിൽ നായകനായി അഭിനയിച്ചു കഴിഞ്ഞു. ഒരുകാലത്ത് മികച്ച സിനിമകൾ സമ്മാനിച്ച നിവിന് പക്ഷേ സമീപകാലത്ത് വേണ്ടത്ര പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ആരാധകർക്ക് ആവേശം പകർന്ന് കൊണ്ട് ഹബീബീ ഡ്രിപ്പ് എന്ന ആൽബം റിലീസ് ചെയ്തത്.
രണ്ട് ദിവസം മുൻപാണ് ഹബീബീ ഡ്രിപ്പ് റിലീസ് ചെയ്തത്. പഴയ നിവിനെ കാണാൻ സാധിച്ചുവെന്നും ഈ നിവിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്നുമാണ് ആരാധകർ കമന്റുകളായി രേഖപ്പെടുത്തുന്നത്. ഇതിനോടകം 4.2 മില്യണിലധികം ആളുകളാണ് ആൽബം കണ്ടു കഴിഞ്ഞത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയ നിവിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളി ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫിലാണ് ഗാനം ചിത്രീകരിച്ചത്. ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്.
ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്‍റെ ആശയം ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- ഷാഹിൻ റഹ്മാൻ, രചന, ആലാപനം- ഡബ്‌സി, സംഗീതം, നിർമാണം- റിബിൻ റിച്ചാർഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, കലാസംവിധാനം – മുകേഷ് എം ഗോപി, സ്റ്റിൽസ് – ജസീം എൻ കേ, വസ്ത്രാലങ്കാരം – കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് – ബിന്ധ്യ നെൽസൺ എന്നിവരാണ് അണിയറ പ്രവർത്തകർ.