തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച മാർച്ച് നടത്തി. എന്നാൽ പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതോടെ യുവമോർച്ച പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കുന്നത്തുകാലില്‍ സ്വദേശി അനു(28)ആണ് ജീവനൊടുക്കിയത്. പിഎസ്സിയുടെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. ലിസ്റ്റ് റദ്ദാക്കിയതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു അനുവെന്ന് ബന്ധുകൾ പറയുന്നു.